Tuesday, November 22, 2011
Friday, June 24, 2011
ഭീമന്‍ poem by S.SALIMKUMAR
അവര്‍ പണിയുന്ന നഗരത്തിലവ
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ..
ഭീമന്‍ poem by S.SALIMKUMAR
അവര്‍ പണിയുന്ന നഗരത്തിലവ
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ..
Saturday, April 23, 2011
MAHABHARATHAM
മഹാഭാരതം
എസ്.സലിംകുമാര്‍
മൃഗശീര്‍ഷനാം രാജാവെത്തുന്നു പടനില
ത്തെതിര്‍ക്കാന്‍ മൃഗകായന്‍ പ്രമുഖശത്രു പണ്ടേ.
യുദ്ധമായ് മഹാ ദ്വന്ദ യുദ്ധമായ് മൃഗ ശീര്‍ശന്‍
തന്നുടെ യധികാര മകുടം തെറി ക്കുന്നു
മകുടം ലഭിച്ചതോ മൃഗകായനാണവന്‍
ഭരിച്ചു കുറേക്കാലം മകുടം തെറിക്കാതെ,
ശാന്തിയായ് കുറേക്കാലം.. മുടിഞ്ഞു ജനാവലി..
അത്ഭുതം !മഹാത്ഭുതം!! പത്രങ്ങളുല്‍ഘോഷിച്ചു.
അങ്ങനെയടങ്ങുമോ ശാന്തിയാല്‍ ഭടവൃന്ദം?
പിന്നെയും തുടങ്ങലായ് യുദ്ധമേ..മഹായുദ്ധം.
പൂര്‍വാവതാരങ്ങളോ പുതുതായവതരി
ച്ചെത്തുന്നു നവയുദ്ധയോജ്യരായ് സന്നദ്ധരായ് .
കൃഷ്ണനും സുയോധനവൃന്ദവ മൊരു പക്ഷം
ഭീഷ്മരും കുന്തീപുത്രര്‍ മൂവരും മറുപക്ഷം.
നകുലസഹദേവസോദരര്‍ നിക്ഷ്പക്ഷരായ്
കാരണം മാദ്രീപുത്രര്‍ മറ്റോരമ്മ തന്‍ മക്കള്‍..
പൊരിഞ്ഞ പോരാട്ടമായസ്ത്രങ്ങളഗ്നി, ബ്രഹ്മം !
ആവനാഴികള്‍ മൊത്തം ശൂന്യമായവസാനം
കൃഷ്ണനും പിതാമഹഭീഷ്മരും മാദ്രീപുത്രര്‍
രണ്ടാളും ശിഖണ്ഡിയുമല്ലാതെയൊരുത്തരും
ശേഷിച്ചതില്ല യുദ്ധഭൂമിയില്‍, സമാധാനം
കാംക്ഷിച്ചു നിന്നൂ സര്‍വ വീരരും പക്ഷേ, യുദ്ധ-
മില്ലെങ്കില്‍ ലഭിക്കുമോ വീരര്‍ക്കു സമാധാനം?
പകിട, ബലാല്‍ക്കാരം, പടഹം, മഹാഗീത..
സര്‍വ്വതും സന്നദ്ധമായ്, തുടങ്ങീ വീണ്ടും യുദ്ധം.
പോരെന്തു കിടച്ചാലും, പോരുതാന്‍ മഹാശ്ചര്യം!
യുദ്ധമോ തീര്‍ന്നു, സഹദേവനും നകുലനും
യുദ്ധഭൂമിയില്‍ നിന്നൂ പിന്നെയും യുദ്ധത്തിനായ്..
ശിഖണ്ഡി മധ്യസ്ഥനായ്, യുദ്ധമായ്, മഹാ
ദ്വന്ദ്വയുദ്ധമായ് മഹാമന്ത്ര വാദികള്‍ കളിക്കയായ്.
നകുലന്‍ മൃഗശീര്‍ഷനാവുന്നു, സഹദേവ
നാവുന്നു മൃഗകായന്‍- യുദ്ധമായ് മഹായുദ്ധം!
കൃഷ്ണനും പിതാമഹഭീഷ്മരും കുന്തീപുത്രര്‍
മൂവരും സുയോധനാര്‍ സര്‍വ്വരുമക്ഷൌഹിണീ
വൃന്ദവും പാഞ്ചാലി തന്‍ മുടിയും ഗാന്ധാരി തന്‍
കണ്‍കളും പണ്ടേപ്പോലെയെടുത്തു മഹാജന്മം..
യുദ്ധമായ് പൂര്‍വാധികം ഭംഗിയായ് മഹാശ്ചര്യം!!
MAHAABHARATHAM .poem by . S.SALIMKUMAR
മഹാഭാരതം
എസ്.സലിംകുമാര്‍
മൃഗശീര്‍ഷനാം രാജാവെത്തുന്നു പടനില
ത്തെതിര്‍ക്കാന്‍ മൃഗകായന്‍ പ്രമുഖശത്രു പണ്ടേ.
യുദ്ധമായ് മഹാ ദ്വന്ദ യുദ്ധമായ് മൃഗ ശീര്‍ശന്‍
തന്നുടെ യധികാര മകുടം തെറി ക്കുന്നു
മകുടം ലഭിച്ചതോ മൃഗകായനാണവന്‍
ഭരിച്ചു കുറേക്കാലം മകുടം തെറിക്കാതെ,
ശാന്തിയായ് കുറേക്കാലം.. മുടിഞ്ഞു ജനാവലി..
അത്ഭുതം !മഹാത്ഭുതം!! പത്രങ്ങളുല്‍ഘോഷിച്ചു.
അങ്ങനെയടങ്ങുമോ ശാന്തിയാല്‍ ഭടവൃന്ദം?
പിന്നെയും തുടങ്ങലായ് യുദ്ധമേ..മഹായുദ്ധം.
പൂര്‍വാവതാരങ്ങളോ പുതുതായവതരി
ച്ചെത്തുന്നു നവയുദ്ധയോജ്യരായ് സന്നദ്ധരായ് .
കൃഷ്ണനും സുയോധനവൃന്ദവ മൊരു പക്ഷം
ഭീഷ്മരും കുന്തീപുത്രര്‍ മൂവരും മറുപക്ഷം.
നകുലസഹദേവസോദരര്‍ നിക്ഷ്പക്ഷരായ്
കാരണം മാദ്രീപുത്രര്‍ മറ്റോരമ്മ തന്‍ മക്കള്‍..
പൊരിഞ്ഞ പോരാട്ടമായസ്ത്രങ്ങളഗ്നി, ബ്രഹ്മം !
ആവനാഴികള്‍ മൊത്തം ശൂന്യമായവസാനം
കൃഷ്ണനും പിതാമഹഭീഷ്മരും മാദ്രീപുത്രര്‍
രണ്ടാളും ശിഖണ്ഡിയുമല്ലാതെയൊരുത്തരും
ശേഷിച്ചതില്ല യുദ്ധഭൂമിയില്‍, സമാധാനം
കാംക്ഷിച്ചു നിന്നൂ സര്‍വ വീരരും പക്ഷേ, യുദ്ധ-
മില്ലെങ്കില്‍ ലഭിക്കുമോ വീരര്‍ക്കു സമാധാനം?
പകിട, ബലാല്‍ക്കാരം, പടഹം, മഹാഗീത..
സര്‍വ്വതും സന്നദ്ധമായ്, തുടങ്ങീ വീണ്ടും യുദ്ധം.
പോരെന്തു കിടച്ചാലും, പോരുതാന്‍ മഹാശ്ചര്യം!
യുദ്ധമോ തീര്‍ന്നു, സഹദേവനും നകുലനും
യുദ്ധഭൂമിയില്‍ നിന്നൂ പിന്നെയും യുദ്ധത്തിനായ്..
ശിഖണ്ഡി മധ്യസ്ഥനായ്, യുദ്ധമായ്, മഹാ
ദ്വന്ദ്വയുദ്ധമായ് മഹാമന്ത്ര വാദികള്‍ കളിക്കയായ്.
നകുലന്‍ മൃഗശീര്‍ഷനാവുന്നു, സഹദേവ
നാവുന്നു മൃഗകായന്‍- യുദ്ധമായ് മഹായുദ്ധം!
കൃഷ്ണനും പിതാമഹഭീഷ്മരും കുന്തീപുത്രര്‍
മൂവരും സുയോധനാര്‍ സര്‍വ്വരുമക്ഷൌഹിണീ
വൃന്ദവും പാഞ്ചാലി തന്‍ മുടിയും ഗാന്ധാരി തന്‍
കണ്‍കളും പണ്ടേപ്പോലെയെടുത്തു മഹാജന്മം..
യുദ്ധമായ് പൂര്‍വാധികം ഭംഗിയായ് മഹാശ്ചര്യം!!
കിട്ടണം പണം മഹായുദ്ധമേ മഹാശ്ചര്യം!!!
POSTED BY
s.salimkumar
KURUMPAKARA/PATHANAPURAM
Wednesday, February 9, 2011
Wednesday, February 2, 2011
തമ്പ്രാട്ടി poem by S.Salim Kumar
മുന്നോടിയോടുന്നു
പൂഹോയ് വിളിക്കുന്നു
ന്നുറക്കനെ ചൊല്ലുന്നു
മാറിക്കോ മാളോരെ
മാളോരെ മാറിക്കോ
വരണൊണ്ടേ തമ്പ്രാട്ടി..
തമ്പ്രാട്ടിക്കമ്പോററിത്തോഴിമാര്‍
രണ്ടുണ്ടെഴുന്നള്ളത്തെങ്ങോട്ടെ
ന്നാരിക്കുമറിയില്ല..
പല്ലക്കു ചുമ്മുന്ന
പൂതത്താങ്കൂട്ടത്തിന്നുശിരില്ല..
എന്നാലും
മാറിക്കോ മാറിക്കോ
വരണോണ്ടേ തമ്പ്രാട്ടി...
അടിയങ്ങടെ തമ്പ്രാട്ടി
ക്കമ്പോററിത്തമ്പിരാനൊന്നൊണ്ടെ
ന്നാരിക്കു മറിയില്ലറിയേണ്ടറിഞ്ഞാലും
മിണ്ടണ്ടാ. തമ്പിരാമ്പാര്‍ക്കുന്ന
കളത്തട്ടുംപടിവരെത്തമ്പ്രാട്ടി
പോണെന്നുമ്മിണ്ടണ്ടാ
മാളോരെ മാറിക്കോ
മാറിക്കോ മാളോരെ ....
മി ണ്ട്യാലുംങ്കളത്തട്ടേത്തമ്പ്രാന്‍റെ
കേക്കുമ്പാടെത്താതെ
മിണ്ടിക്കോ മിണ്ടിക്കോ..
മാറിക്കോ മാളോരേ മാളോരേ മാറിക്കോ
വരണൊണ്ടെയമ്പിന്‍റെ പൂവമ്പു പോലത്തെ
വമ്പത്തിത്തമ്പ്രാട്ടി
മാറിക്കോ മാളോരെ മാളോരെ മാറിക്കോ ...
Subscribe to:
Posts (Atom)




