Sunday, December 9, 2018

കർണാടകം നിയമസഭാ സമ്മേളനം : ശത്രുജയത്തിനു വേണ്ടി മുഖ്യമന്ത്രി പൂജകൾ നടത്തി



എസ്. സലിംകുമാർ 


കർണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി നിയമസഭയുടെ ശീതകാല സമ്മേളനത്തിനു മൂന്നു ദിവസം മുമ്പ്   ശത്രുജയത്തിനു വേണ്ടി പൂജകൾ നടത്തി എന്ന് റിപ്പോർട്ടുകൾ. ഇന്ന് (ഡിസംബർ 10 ന്) ആരംഭിക്കുന്ന ശീതകാല സമ്മേളനം ചൂടുപിടിച്ചതായിരുക്കുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്തി സഹോദൻ എച് ഡി രേവണ്ണയ്ക്കൊപ്പം ചിക്കമഗളൂർ ജില്ലയിലെ ശൃമ്‌ഗേരി ശാരദാ ക്ഷേത്രത്തിൽ അമാവാസി നാളിൽ പ്രത്യംഗിരാ ദേവിക്ക് പൂജാഹവനങ്ങൾ നടത്തിയത്.   ഈ പൂജ ചെയ്‌താൽ ദുഷ്ടശക്തികളെ ദൂരെ അകറ്റാം, പ്രതിലോമശക്തികൾ ഇല്ലാതാവും, ആയുരാരോഗസൗഖ്യം, വിഷമങ്ങൾ ഇല്ലാതാകും, പ്രശ്നങ്ങൾ ശാന്തമാകും എന്നൊക്കെയാണ് വിശ്വാസം. അമാവാസികളിലും അഷ്ടമിയിലും മാത്രമാണ് ഈ ഹവനപൂജ നടത്തുന്നത്. അഥർവ്വഭദ്രകാളി എന്നും അറിയപ്പെടുന്ന  പ്രത്യംഗിരാ ദേവിക്ക് സിംഹത്തിന്റെ മുഖവും സ്ത്രീയുടെ ശരീരവും ആണ് . തനിക്കു ഹവനം നടത്തുന്നവരെ ദേവി രക്ഷിക്കുമെന്നാണ് വിശ്വാസം. 
അതേസമയം മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ അധ്യക്ഷനുമായ എച് ഡി ദേവഗൗഡ തന്റെ പിതൃദേശമായ ഹർദന ഹള്ളിയിലെ  ശിവക്ഷേത്രത്തിൽ പൂജകൾ നടത്തി. ഇത് സാധാരണ നടത്തുന്ന അമാവാസിപൂജകൾ മാത്രമാണെന്ന് ദേവഗൗഡയും കുമാരസ്വാമിയും രേവണ്ണയും പറയുന്നു. 
കഴിഞ്ഞ മെയ് മാസത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മാണ്ട്യ  ജില്ലയിലെ നാഗമംഗലയിൽ ഉള്ള ആദിചുംചനഗിരി ക്ഷേത്രത്തിൽ കുമാരസ്വാമി പൂജകൾ നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പു ഫലങ്ങൾ പ്രഖ്യാപിച്ച ദിവസവും അദ്ദേഹം അവിടുത്തെ മുഖ്യപൂജാരിയുടെകാർമികത്വത്തിൽ അമാവാസിപൂജ നടത്തുകയായിരിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷവും കുമാരസ്വാമിയും പത്നി അനിതാ കുമാരസ്വാമിയും  അവിടെ ദർശനം നടത്തിയിരുന്നു . 
ശൃമ്‌ഗേരിയിൽ നടത്തിയത്  ദുർ മന്ത്രവാദമല്ല. ഇത് വ്യക്തിയെന്ന നിലയിൽ താൻ പതിവായി നടത്തുന്ന ക്ഷേത്രദര്ശനനത്തിൽപ്പെട്ടതാണ് , അല്ലാതെ തന്റെ സർക്കാരിനെ രക്ഷിക്കാനും ശത്രുസമാഹാരത്തിനും ള്ളതല്ല. താൻ അന്ധവിശ്വാസിയല്ലെന്നും മത വിശ്വാസിയാണെന്നും വിദ്യാദേവതായ ശാരദയിൽ ഭക്തിയുണ്ടെന്നും കുമാര സ്വാമി പറഞ്ഞു.  ആരൊക്കെ എത്രയൊക്കെ ദുർമന്ത്രവാദം ചെയ്താലും കുമാരസ്വാമിയെ അത് ബാധിക്കില്ലെന്നും തങ്ങളുടെ കുടുംബത്തിന് ശാരദാ ദേവിയുടെ അനുഗ്രഹം ഉണ്ടെന്നും കുമാസ്വാമിയുടെ ജ്യേഷ്ഠസഹോദരനും കർണാടക പൊതുമരാമത്തു-തുറമുഖ വകുപ്പ് മന്ത്രിയുമായ എച് ഡി രേവണ്ണ  പറഞ്ഞു. 

ക്ഷേത്രദർശനത്തിന്റെ യാഥാർഥ്യം എന്തായാലുംഇന്നു തുടങ്ങിയ നിയസഭാസമ്മേളനം കുമാരസ്വാമി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടു  പ്രതിപക്ഷവും ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായ ബി ജെ പിയുടെ ആക്രമണം കൊണ്ട്കലുഷം  ആയിരിക്കും എന്ന് തീർച്ചപ്പെട്ടു കഴിഞ്ഞു. സഖ്യ കക്ഷിയായുള്ള കോൺഗ്രസുമായുള്ള പ്രശ്നങ്ങളും കോൺഗ്രസിലും ജനതാ ദൾ  എസിലും ഉള്ള അന്ത:ഛിദ്രങ്ങളും കുമാരസ്വാമി മന്ത്രി സഭയ്ക്ക് തലവേദനയായിട്ടുണ്ട്. കോൺഗ്രസ്സ് ജനതാദൾ എസ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം അവർ ആര് മാസം പൂർത്തിയാക്കിയാണ് എന്ന് ബിജെപി ആക്ഷേപിച്ചിരുന്നു. മന്ത്രിസഭാ വികസനം എന്ന കീറാമുട്ടിയാണ് ഇപ്പോൾ കുമാരസ്വാമിയുടെ ഏറ്റവും വലിയ പ്രശ്നം. സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് നിറുത്തി വച്ചിരുന്ന കരിമ്പ് കർഷകരുടെ സമരം  സർക്കാർ വാക്കു പാലിക്കാത്തതിലും പ്രശ്നപരിഹാരത്തിൽ പരാജയപ്പെട്ടതിനാലും വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ കർണാടകത്തിൽ 2850 ൽ പരം കർഷകർ ആത്മഹത്യ ചെയ്‌തിരുന്നതിൽ ഏറെയും കരിമ്പ് കർഷകർ ആണ്. വിവിധ രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെയുള്ള അനവധി പഞ്ചസാര മില്ലുകൾ കര്ഷകര്ക്കു കരിമ്പ് വിലയിനത്തിൽ 450 കൊടിയില്പരം രൂപ കൊടുത്തു തീർക്കാനുണ്ട്.  മില്ലുടമകൾ ഏറെയും രാഷ്ട്രീയക്കാർ ആയതിനാൽ കഷ്ടിച്ച് ഭൂരിപക്ഷം മാത്രമുള്ള സർക്കാരിന് കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കുവാൻ കഴിയുന്നില്ല. 

Friday, March 15, 2013

photos by s.salimkumar kurumpakara



 photo by s.salimkumar kurumpakara


 photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara

 photo by s.salimkumar kurumpakara

photos by s.salimkumar kurumpakara


 photo by s.salimkumar kurumpakara


 photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara


  photo by s.salimkumar kurumpakara

 photo by s.salimkumar kurumpakara

Friday, September 21, 2012

C.A.M.HIGH SCHOOL KURUMPAKARA


ഒരു സമരവും രണ്ടു തെരഞ്ഞെടുപ്പുകളും ഒറ്റവോട്ടും. 

എസ്.  സലിംകുമാര്‍  

--


എല്ലാ സ്കൂളിലും സമരം ഉണ്ട്.ഞങ്ങളുടെ സ്കൂളില്‍ മാത്രം സമരം ഇല്ല. ഞങ്ങള്‍ അന്ന് ഒമ്പതാം ക്ളാസ്സില്‍ പഠിക്കുകയാണ്. എസ്.ജോണ്‍ സാര്‍ ആണ് ഹെഡ് മാസ്റ്റര്‍ .   എല്ലാവര്ക്കും അദ്ദേഹത്തെ  പേടിയാണ്. കണ്ണുകള്‍ സദാ ചുവന്നിട്ടാണ്.അതിനാല്‍ 'ഉക്കന്‍ ' എന്നൊരു ഇരട്ടപ്പേര്‍ സാറിനുണ്ട്.

ഒരു ദിവസം സുരേന്ദ്രന്‍ പിള്ളയും സുദര്‍ശനനും  കൂടി എല്ലാവരോടും പറഞ്ഞു.  നമ്മള്‍ക്കും സമരം നടത്തണം. നാളെ രാവിലെ സ്കൂള്‍ അസ്സംബ്ലി കഴിഞ്ഞാല്‍ ഉടനെ സുരേന്ദ്രന്‍ പിള്ള വിദ്യാര്‍ഥി ഐക്യം എന്ന് ഉറക്കെ വിളിക്കും അപ്പോള്‍ എല്ലാവരും സിന്ദാബാദ് എന്ന് ഏറ്റു  പറയണം.
ആരോടൊക്കെ പറഞ്ഞോ അവര്‍ എല്ലാവരും   സമ്മതിച്ചു.
സി.എ.എം ഹൈസ്കൂളില്‍ ആദ്യമായി നടക്കാന്‍ പോകുന്ന സമരത്തെ ഓര്‍ത്തു സമരപ്രിയര്‍ ആയ കൂട്ടുകാര്‍ ഒക്കെ പുളകം കൊണ്ടു. പിറെ ദിവസമായി
എല്ലാവരും പതിവ് പോലെ സ്കൂളിലെത്തി.
സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും എല്ലാവരോടും വീണ്ടും ഓര്‍മ്മപ്പെടുത്തി.
പീയൂണ്‍ ബാബുച്ചായന്‍  ചേങ്ങില മണിയില്‍ ഫസ്റ്റ്‌ ബെല്ലും പ്രാര്‍ത്ഥന ബെല്ലും ഒക്കെ അടിച്ചു. അസ്സംബി കൂടി .
ദൈവമേ കൈതൊഴാം, അത് കഴിഞ്ഞു ' ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ  കഴിഞ്ഞു. വാര്‍ത്ത വായനക്കാരന്‍ അതും നിര്‍വഹിച്ചു. ഇനി ദേശീയ ഗാനം ..ജനഗണമന... അത് തുടങ്ങിയതോടെ എല്ലാവര്ക്കും മനസ്സില്‍ വെപ്രാളം കേറി.
ജനഗണമനയും കഴിഞ്ഞു. ബാബുച്ചായന്‍ ചേങ്ങില ഒന്ന് മുട്ടി.
 എല്ലാവര്ക്കും ക്ലാസ്സിലേക്ക് പോകാനുള്ള ബെല്ലാണ്.
സുരേന്ദ്രന്‍ പിള്ള ഉറക്കെ വിളിച്ചു ..വിദ്യാര്‍ഥി ഐക്യം......."
..സിന്ദാ ബാദ്... ...
ഒരാള്‍ മാത്രം ഏറ്റു വിളിച്ചു.. അത് സുദര്‍ശനന്‍ ആയിരുന്നു.
 ബാക്കിയെല്ലാ വരും ഒന്നും അറിയാത്ത പോലെ (പതിവ് പോലെ)  ക്ലാസ്സിലേക്ക് നടന്നു. സുരേന്ദ്രന്‍ പിള്ളയുടെ ചെവിക്കു  ജോണ്‍ സാര്‍ പിടിച്ചു കിഴുക്കി എന്ന് മാത്രമല്ല ചെവിക്കു പിടിച്ചു കൊണ്ടു തന്നെ അവനെ മൂന്നാല് തവണ വട്ടം കറക്കി.
സുദര്‍ശ ന നെയും, അത് പോലെ തന്നെ.  ഓഫീസിലേക്ക് അവരെ കൊണ്ടു പോയി. തുടയില്‍ നന്നാലു അടി കൊടുത്തു. മ്രക്ഷാകര്ത്താവിനെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറി യാല്‍ മതിയെന്ന്  ജോണ്‍ സാര്‍ ഉത്തരവായി.
അതില്‍പ്പിന്നെ അടുത്തകാലത്തൊന്നും സി.എ. എം ഹൈസ്കൂളില്‍ സമരം എന്ന് ഉരുവിടാന്‍ പോലും കുട്ടികള്‍ തയ്യാറായിരുന്നില്ല. രക്ഷാ കര്‍ത്താക്കളെ വിളിച്ചു കൊണ്ടു വന്നിട്ട്  സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും ക്ലാസില്‍ കയറാന്‍ മൂന്നാല് ദിവസം എടുത്തു. ഇവര്‍ രണ്ടു പേരും കുറുമ്പകര  യു.പി.സ്കൂളില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ എന്റെ കൂടെ പഠിച്ചവര്‍ ആണ്.
സുരേന്ദ്രന്‍ പിള്ള ക്ലാസ്സില്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്.  വീണ്ടും ക്ലാസ്സില്‍ കയറിയതിന്റെ അന്ന് അവന്‍ എന്നോടും പറഞ്ഞു:  നീയെങ്കിലും എന്റെ കൂടെ വിളിക്കുമെന്ന്  ഞാന്‍ കരുതി.  ..ഞാന്‍ ഒന്നും പറഞ്ഞില്ല.
സത്യത്തില്‍ അവിടെ ഒരു സമരം നടത്തുന്നതില്‍ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷെ  ജോണ്‍ സാറിനെ എനിക്ക് പേടി ആണ്. അതിനു വേറൊരു കാരണം ഉണ്ട്.സ്കൂള്‍ പാര്‍ ല മെന്റ് തെരെഞ്ഞെടുപ്പി ന്‍റെ സമയത്ത് ലീഡര്‍ സ്ഥാനത്തേക്ക്   മത്സരിക്കുന്നത് എന്‍ .ഗോപിനാഥന്‍ ആണ്.  ഗോപിയെ എനിക്ക് നേരത്തെ അറിയാം. നന്നായി സംസാരിക്കും. പ്രസംഗിക്കും  . കുറുമ്പകര  യു.പി.എസ്സില്‍ എന്നെക്കാള്‍ ഒരു ക്ലാസ് മുമ്പില്‍ ആയിരുന്നു ഗോപി.  ഞാന്‍ ഇരുപത്താറില്‍ സ്കൂളില്‍ (സി. എ. എം. ഹൈ സ്ക്കൂളില്‍ ) എട്ടില്‍ എത്തിയപ്പോള്‍ ഗോപി ഒമ്പതില്‍ ആണ്.  
ഞാന്‍ ഒമ്പതില്‍ എത്തിയപ്പോള്‍ ഗോപി പത്തിലായി.
സ്കൂള്‍ ലീഡറായി  ഗോപിനാഥന്‍   നോമിനേഷന്‍ കൊടുത്തു. ഗോപിക്കെതിരെ ആരും നോമിനേഷന്‍ കൊടുത്തിരുന്നില്ല.
ഞാന്‍ ഒമ്പതിലെത്ത്തിയപ്പോള്‍ ഒമ്പതില്‍ തോറ്റു അവിടെ ഉണ്ടായിരുന്ന രവിയുമായി ഞാന്‍ സൌഹൃദത്തില്‍ ആയി. ചെങ്കിലാത്ത് ആണ് രവിയുടെ വീട്. ആരുടേയും കയ്യില്‍ ഇല്ലാത്തത്ര നല്ല പുസ്തകങ്ങള്‍ രവിയുടെ പക്കല്‍ ഉണ്ട്.  ഒരിക്കല്‍ ഞാന്‍ രവിയെ എന്റെ വീട്ടിലേക്കു വിളിച്ചിട്ട് രവി വന്നില്ല. രവി വരുമെന്ന് കരുതി മുത്തശ്ശിയമ്മ  സ്പെഷ്യല്‍ കൂട്ടാന്‍ ഒക്കെ ഉണ്ടാക്കി. പക്ഷെ ഞാന്‍ ഉച്ചയ്ക്ക് വീട്ടില്‍ ചെന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നു. പകുതി വഴിക്ക് വരെ വന്നിട്ട് രവി തിരിച്ചു പോവുകയായിരുന്നു. അതി ന്‍റെ കാരണം എനിക്ക് മനസ്സില്‍ ആയില്ല. പക്ഷെ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു
രവി നോമിനേഷന്‍റെ  കടലാസ് എന്റെ കയ്യില്‍ കൊണ്ടുവന്നു ഒപ്പിടീ പ്പിച്ചു  ഓഫീസില്‍ കൊടുത്തു.  അത് കാരണം ഇലക്ഷന്‍ നടത്തേണ്ടി വന്നു. എന്‍റെ വോട്ടുള്‍പ്പെടെ വളരെ കുറച്ചു വോട്ടേ രവിക്ക് കിട്ടിയുള്ളൂ. ഗോപി ജയിച്ചു.
പിറ്റേന്നു തന്നെ ജോണ്‍ സാര്‍ എന്നെ പൊക്കി.
"എടാ നീ പഠിക്കാന്‍ നല്ലൊരു ചെറുക്കന്‍ ആണെന്നാണ്‌ ഞാന്‍ വിചാരിച്ചത്. പക്ഷെ നിന്‍റെ കൂട്ടു കെട്ടൊക്കെ മോശം ആണ്. നീ എന്തിനാടാ ആ രവിയുടെ നോമിനേഷനില്‍ ഒപ്പിട്ടത്. ?
"മകന്‍റെ  കൂട്ടുകെട്ടൊക്കെ മോശം പിള്ളാരുമായിട്ടാണെന്നു  ജോണ്‍ സാര്‍ എന്റെ അച്ഛനോട് പറയുകയും ചെയ്തു. " അതെന്താടാ സാര്‍ അങ്ങനെ പറഞ്ഞത് എന്ന് അച്ഛന്‍ എന്നോട് ചോദിച്ചു" പക്ഷെ രവിക്ക് എന്ത് കുഴപ്പം ആണെന്നാണ്‌ എനിക്ക് മനസ്സില്‍ ആകാഞ്ഞത്.
ഒമ്പതാം ക്ലാസ്സില്‍ തൊട്ടു. സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥി കളില്‍  ഒരാളാണ് രവി.
 പഠിക്കാന്‍ വളരെ മോശം. .
ജോണ്‍ സാറിനു രവിയോടി ദേഷ്യം തോന്നാന്‍ വേറൊരു  കാരണം കൂടി ഉണ്ടായിരുന്നു.
ആയിടെ സ്ഥലെത്തെ പ്രമാണിയുടെ മകന്, രവിയും തമ്മില്‍ ക്ലാസ്സില്‍ വച്ചു 
വഴക്കായി  . രവി അവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച്ചു. അവനു ശ്വാസം മുട്ടി. കുറെ ദിവസത്തേക്ക് രവിയെ ക്ലാസ്സില്‍ കയറ്റിയില്ല. അത് കഴിഞ്ഞു ഏറെ കഴിയുന്നതിനു മുമ്പായിരുന്നു ഗോപിയും രവിയും തമ്മിലുള്ള ലീഡര്‍ഷിപ്പ് മത്സരം. 


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ
ഴത്തെ  വേറൊരു തെരഞ്ഞെടുപ്പിന്റെ കഥയും എനിക്ക് പറയാന്‍ ഉണ്ട്. 

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു ആണ്.  പത്താം ക്ലാസ്സില്‍ ആകെ രണ്ടു ഡിവിഷന്‍ ആണ് ഉള്ളത്. എ ഡിവിഷന്‍ ആണുങ്ങള്‍ക്കും  ബി ഡിവിഷന്‍ പെണ്ണുങ്ങള്‍ക്കും. പത്താം ക്ളാസ്സ് എ ഡിവിഷനില്‍ നിന്നും ആര് ജയിച്ചാലും അവര്‍ സ്കൂള്‍ ലീഡര്‍  ആവും എന്ന് ഉറപ്പാണ്.  പി.ജെ.ജെയിംസും  ദാനിയല്‍ പി.ജെ യും പേരുകൊടുത്തു. പേര് കൊടുക്കുക എന്ന് പറഞ്ഞാല്‍ നോമിനേഷന്‍ തന്നെ. അവരുടെ നോമിനേഷന്‍ കൊടുത്തത് ആരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. എന്റെ നോമിനേഷനില്‍ ഒപ്പിട്ടത്  എന്റെ തൊട്ടടുത്ത്‌ ഇരിക്കുന്ന സി.വി.സൈമണ്‍ ആണ്.  അമ്മാച്ചന്‍ എന്ന് അറിയപ്പെടുന്ന പോള്‍ സാര്‍ ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍  .     അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്ലാസ്സിലെ വോട്ടെടുപ്പ് നടന്നു.  സ്കൂളിന്റെ സീല്‍ പതിച്ച തുണ്ടുപേപ്പര്‍    ആണ്  ബാലറ്റ്  പേപ്പര്‍  .  എല്ലാവരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ   പേര് അതില്‍ എഴുതി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇട്ടു .   പെട്ടി പൊളിച്ച് വോട്ടുകള്‍ എണ്ണി.     പി.ജെ.ജെയിംസ്  ജയിച്ചു.  എനിക്ക്  ഒരു വോട്ടു കിട്ടി. അത് എന്‍റെ വോട്ടായിരുന്നു.  എന്നെ നോമിനേറ്റു ചെയ്ത സൈമണ്‍ വോട്ടു ചെയ്തത് ജെയിംസിന് ആണോ  ദാനിയേലിന് ആണോ എന്ന് ഞാന്‍ അന്വേഷിച്ചില്ല. പക്ഷെ കുറെ നാളത്തേക്ക്  പോള്‍ സാര്‍ എന്നെ ' ഒറ്റ വോട്ട്   ' എന്നാണു വിളിച്ചിരുന്നത്. 

Tuesday, March 13, 2012

അഖിലാണ്ഡമണ്ഡലം: പന്തളം കെ.പി

പന്തളം കെ.പി.
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ചഅഖിലാണ്ഡമണ്ഡലം. എന്‍ .എസ്.എസ്. ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്ന പിരിവി നോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അന്ഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്
അഖിലാണ്ഡമണ്ഡലം. ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉത്റ്റ് സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദ മാസിക കളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ശോഭാകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകൊകിലം , മുരളീധരന്‍ , രാഗസുധ, അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .


അഖിലാണ്ഡമണ്ഡലം

അഖിലാണ്ഡമണ്ഡല മണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.

അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ്‌ ഞാനിതാ പ്രണമിപ്പൂ നിത്യം.

സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരു നാമങ്ങള്‍ പാടി.